കോതമംഗലത്ത് ഫുട്‌ബോള്‍ ഗാലറി തകര്‍ന്ന് വന്‍ അപകടം

അടിവാട് മാലിക്ക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്‌സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം.

author-image
Biju
New Update
hjhjh

കൊച്ചി: കോതമംഗലം അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി കെട്ടിയ താല്‍ക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് അപകടം ഉണ്ടായത്. 

അടിവാട് മാലിക്ക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്‌സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം. മത്സരത്തിന്റെ ഫൈനലായിരുന്നു. കവുങ്ങിന്റെ തടികൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഗാലറിയാണ് തകര്‍ന്നത്. പരിക്കേറ്റവരെ മൂവാറ്റുപുഴയിലും കോത മംഗലത്തുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ 22 ഓളം പേരെ ആശുപത്രിയിലെത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

kothamangalam