/kalakaumudi/media/media_files/2025/03/15/C9OzWYrMCHYwxCpZrh5C.jpeg)
കൊച്ചി : മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾക്ക് പ്രസക്തി വർദ്ധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കോൺഗ്രസ് - എസ് എന്നും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേന്ദ്ര സർക്കാർ ഗാന്ധിയൻ ആദർശങ്ങൾ പാടെ നിരസിക്കുന്ന സമീപനം സ്വീകരിക്കുകയും വർഗീയ ഫാസിസ്റ്റ് നയങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നത് രാജ്യത്തിനു തന്നെ അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയെടുക്കുന്നതെന്നും വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകൾ കേന്ദ്ര മന്ത്രിമാർ തന്നെ ഈയിടെയായി പരസ്യമായി പറയുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ജില്ലാ കമ്മിറ്റി എറണാകുളം ജി ഓഡിറ്റോറിയത്തിൽ വെച്ച് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് - എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറി ജനറൽ സാബു ജോർജ് മുഖ്യാതിഥിയായിരുന്നു.
കോൺഗ്രസ് - എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.ടി.വി വർഗീസ്, മാത്യൂസ് കോലഞ്ചേരി, ഐ. ഷിഹാബുദ്ദീൻ, എ ഐ.സി.സി അംഗം വി. വി സന്തോഷ് ലാൽ, സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ കെ. ജെ ബേസിൽ, പി. അജിത് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി മാരായ ടി. എസ് ജോൺ, പോൾപെട്ട, ജൂബി. എം. വർഗീസ്, രഞ്ചു ചെറിയാൻ, ബൈജു കോട്ടക്കൽ, ജയ്സൺ ജോസഫ്, സുഷമാ വിജയൻ, സിൽവി സുനിൽ, എം. ജീവകുമാർ, കെ. എ. നാസർ, ശ്യാംലാൽ സുകുമാരൻ, ആന്റണി സജി, സതി സുനിൽ, സെബാസ്റ്റ്യൻ ബോസ്, കെ. എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.