ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്'- പി സി ജോര്‍ജ് പറഞ്ഞു

author-image
Biju
New Update
gdh

P C George

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. മഹാത്മാ ഗാന്ധി ദൈവം തമ്പുരാനാണോയെന്നും ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണെന്നും പി സി ജോര്‍ജ് പറയുന്നു. ഒരു ഓണ്‍ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അധിക്ഷേപിച്ചത്.

'ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്'- പി സി ജോര്‍ജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ താത്പര്യമുണ്ടെന്ന് പി സി ജോര്‍ജ് അറിയിച്ചിരുന്നു.