/kalakaumudi/media/media_files/2025/12/26/img-20251226-wa0018-2025-12-26-21-35-07.jpg)
കണ്ണൂർ: സർക്കാർ പദ്ധതിയുടെ പേരിൽ നിന്ന് മാറ്റിയാൽ വിസ്‌മൃതിയിലാഴ്ത്താൻ കഴിയുന്നതല്ല ഗാന്ധിജിയെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ എം പി ഓർമപ്പെടുത്തി. ഗാന്ധിജി എന്നത് കേവലം ഒരു നാമമല്ലെന്നും മറിച് അതൊരു ചിന്താധാരായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി ഗുരു സമാഗമത്തിന്റെ ശതാബ്‌ദി വേളയിൽ ഷാർജ മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിദ്ധീകരിച്ച " ഗുരുവും ഗാന്ധിയും നൂറ്റാണ്ടിന്റെ തേജസ് " എന്ന ലേഖനസമാഹാരം കണ്ണൂർ ബിഷപ്പ് Dr. അലക്സ് വടക്കും തല ക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ മഹാത്മാമന്ദിരം പ്രസിഡന്റ് ഈ വി ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു. മുൻ മേയർ ടി ഓ മോഹനൻ, പ്രതാപൻ തായാട്ട്, മൻസൂർ പള്ളൂർ, ആർട്ടിസ്റ് ശശികല, പ്രസ്സ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, ഗുരുധർമ പ്രചാരണസഭ കണ്ണൂർ രക്ഷാധികാരി മോഹനൻ പൊന്നമ്പേത്, പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ, രാജൻ തീയറോത്, എന്നിവർ സംസാരിച്ചു.സജീവ് നാണു പുസ്തക പരിചയം നടത്തി സംസാരിച്ചു. പുസ്തകത്തിന്റെ എഡിറ്റർ പി ആർ പ്രകാശ് സ്വാഗതവും അഖിൽ കെ വി നന്ദിയും പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
