ഗുണ്ടാ നേതാവ് ഓം പ്രകാശ് കൊച്ചിയിൽ കസ്റ്റഡിയിൽ

ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെ‌ടുത്തു. ഡാൻസാഫ് സംഘവും മരട് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടിയിലായത്

author-image
Shyam
New Update
kerala police kozhikode

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെ‌ടുത്തു. ഡാൻസാഫ് സംഘവും മരട് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടിയിലായത്. ഓം പ്രകാശിനൊപ്പം കൊല്ലം സ്വദേശിയായ ഷിഹാബുമുണ്ടായിരുന്നു.

അനുവദനീയമായതിലേറെ മദ്യം സൂക്ഷിച്ചതിനാണ് ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് ആഡംബര ഹോട്ടലിൽ മുറിയെടുത്തത്. അന്ന് രാത്രി നിരവധിപ്പേർ ഇയാളെ കാണാൻ എത്തി.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓം പ്രകാശ് കൊച്ചിയിൽ എന്തിന് വന്നുവെന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. രാത്രിയോടെ ഡി.സി.പിയുടെ മുന്നിലെത്തിച്ചും ചോദ്യംചെയ്തു.

kochi ernakulam Crime News Crime crime latest news ernakulamnews Ernakulam News