/kalakaumudi/media/media_files/2026/02/11/rajeesh-2026-02-11-14-31-28.jpg)
തിരുവനന്തപുരം: കരിക്ക് വിൽപനക്കാരിയെയും മറ്റൊരാളെയും മർദ്ദിച്ച കേസിൽ ഗുണ്ടാ സംഘംഗങ്ങളായ പുത്തൻപാലം രാജേഷും സഹായിയും അറസ്റ്റിൽ.
കണ്ണമ്മൂല പുത്തൻപാലത്തിന് സമീപത്ത് കരിക്ക് കച്ചവടം നടത്തുന്ന രമണി, കൂലിപ്പണിക്കാരനായ അനിൽകുമാർ എന്നിവരെ മർദ്ദിച്ച കേസിലാണ് പേട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 8 ന് ആണ് ഇരുവരെയും രാജേഷ് ആക്രമിച്ചത്. പ്രശാന്ത് നഗറിലെ വീട്ടിൽ നിന്നാണ് രാജേഷിനെ പിടികൂടിയത്. രാജേഷിനെയും സഹായിയെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
