കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച മൂവര്‍സംഘം അറസ്റ്റില്‍

കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂര്‍ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

author-image
Prana
New Update
13 girls sexually abused at fake ncc camp  teachers principal and camp organiser arrested
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് തടഞ്ഞുനിര്‍ത്തി െ്രെഡവറെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് എരുമക്കാവ് സ്വദേശി സംഗീത്, അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്, നഗരൂര്‍ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ആറ്റിങ്ങല്‍ ഡിപ്പോയിലെ ബസ് തടഞ്ഞിട്ടായിരുന്നു ആക്രമണം. ഇന്നോവ കാറിലായിരുന്നു മൂവര്‍ സംഘമെത്തിയത്. തുടര്‍ന്ന് ബസ് തടഞ്ഞിട്ട് കെഎസ്ആര്‍ടിസി െ്രെഡവറെ അസഭ്യം പറയുകയായിരുന്നു. അര മണിക്കൂറോളം അക്രമികള്‍ ബസ് തടഞ്ഞിട്ടതായാണ് പരാതി. കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ ജയകുമാറിന് നേരെയാണ് അതിക്രമമുണ്ടായത്.

Arrest KSRTC Bus Attack