ആൾ ദൈവത്തിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഗംഗേശാനന്ദയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ഇതിൽ ഗംഗേശാനന്ദയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗത്തിനിടെയാണ് പെൺകുട്ടി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പരാതിയിൽ പറയുന്നു.

author-image
Anagha Rajeev
New Update
gangeshanadh
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഗംഗേശാനന്ദയ്‌ക്കെതിരെ ആയിരുന്നു ആദ്യ കേസ്.

ഇതിൽ ഗംഗേശാനന്ദയ്‌ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗത്തിനിടെയാണ് പെൺകുട്ടി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ രണ്ടാമത്തെ കേസ് പെൺകുട്ടിയ്ക്കും സുഹൃത്ത് അയ്യപ്പദാസിനും എതിരെയാണ്. ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയ്‌ക്കെതിരെയും കുറ്റപത്രം സമർപ്പിക്കും.

2017 മെയ് 19ന് പേട്ടയിലായിരുന്നു സംഭവം. ഗംഗേശാനന്ദയുടെ പീഡനം തടയാൻ ജനനേന്ദ്രിയം മുറിച്ചു എന്നായിരുന്നു പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ഇതിന് പിന്നാലെ ഗംഗേശാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുട്ടി മൊഴി മാറ്റി. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലേക്കെത്തുന്നത്.

Gangesananda rape