ഡിവൈഎസ്പിക്കും പൊലീസുകാർക്കും ഗുണ്ടാ നേതാവിന്റെ വിരുന്ന്

എന്നാൽ, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടിൽ എത്തിയപ്പോൾ ഡിവൈഎസ്പി ബാത്റൂമിൽ ഒളിച്ചു. സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് പൊലിസുകാരെ സസ്‌പെന്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

author-image
Anagha Rajeev
New Update
police
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ഡിവൈഎസ്പിക്കും പൊലീസുകാർക്കും ഗുണ്ടാ നേതാവിന്റെ വിരുന്ന്. തമ്മനം ഫൈസലാണ് അങ്കമാലിയിലെ വീട്ടിൽ വിരുന്ന് ഒരുക്കിയത്. ഇന്നലെ വൈകീട്ട് നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. എന്നാൽ, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടിൽ എത്തിയപ്പോൾ ഡിവൈഎസ്പി ബാത്റൂമിൽ ഒളിച്ചു. സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് പൊലിസുകാരെ സസ്‌പെന്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിവൈഎസ്പിയുടെ ഡ്രൈവറും. ക്രൈം ബ്രാഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന പൊലിസുകാരനുമാണ്.

പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതിൽ ആലുവ റൂറൽ എസ്പി ഇന്ന് റിപ്പോർട്ട് നൽകും. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്. തമ്മനം ഫൈസൽ അടക്കം രണ്ട് പേരെ കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്

police