സംസ്ഥാനത്ത് ഗുണ്ടാപ്രവർത്തനങ്ങൾക്ക് അറുതി വരുത്താൻ പൊലീസിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമ്പോൾ കൊച്ചി മരടിൽ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പാർട്ടി വിവാദമാകുന്നു. ഗുണ്ടാ നേതാവ് ആഷ്‌ലിയുടെ നേതൃത്വത്തിലായിരുന്നു പാർട്ടി നടത്തിയത്.
സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുണ്ടാ പാർട്ടിയിൽ പങ്കെടുത്ത പതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതേസമയം ഗുണ്ടാനേതാവ് ആഷ്‌ലിക്കായി മരട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. നേരത്തെ ഇയാളുടെ കാറിൽ നിന്ന് തോക്ക് കണ്ടെത്തിയിരുന്നു.
എന്നാൽ തോക്കിന്റെ ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുടർ നടപടികളിലേക്ക് കടക്കാനാകൂ. ആഷ്‌ലി ആയിരുന്നു ഗുണ്ടാ പാർട്ടിക്ക് നേതൃത്വം നൽകിയത്. ആഷ്‌ലിയുടെ കാറിൽ നിന്ന് കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷന്റെ ബോർഡിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
