ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം: യുവാവ് പോലീസ് പിടിയില്‍

കുമാരനെല്ലൂരില്‍ ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇയാള്‍ ഇത് അന്വേഷിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് ആക്രമിച്ചിരുന്നു.

author-image
Prana
New Update
arrest
Listen to this article
0.75x1x1.5x
00:00/ 00:00

കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലില്‍ അടച്ചു. പാറമ്പുഴ തെക്കേതുണ്ടത്തില്‍ വീട്ടില്‍ റോബിന്‍ ജോര്‍ജിനെയാണ് (29) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുമാരനെല്ലൂരില്‍ ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇയാള്‍ ഇത് അന്വേഷിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് ആക്രമിച്ചിരുന്നു. ഇയാളുടെ വീട്ടില്‍നിന്നും 17.8 കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു.
മണര്‍കാട് സ്റ്റേഷനിലെ കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണ്. ജില്ല പൊലീസ് മേധാവി ആയിട്ടുള്ള കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കരുതല്‍തടങ്കലില്‍ അടക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

ganja arrested