പരുത്തിക്കുഴിയിൽ മാലിന്യ നിക്ഷേപം; കഴിക്കാനെത്തുന്ന പക്ഷിക്കൂട്ടം വിമാനങ്ങൾക്ക് ഭീഷണി

അറവുമൃഗങ്ങളുടെയും കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളും സർവീസ് റോഡുകളിലെ ഓടകളിലെ സ്‌ളാബുകൾ ഇളക്കിമാറ്റിയാണ് നിക്ഷേപിക്കുന്നത്.നഗരസഭയുടെ ആരോഗ്യവിഭാഗത്തിന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്

author-image
Devina
New Update
pakshi

തിരുവനന്തപുരം: പക്ഷികൾ വിമാനങ്ങളിലിടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇടയ്ക്കിടെയുണ്ടാകുന്നുണ്ടെങ്കിലും വിമാനത്താവള പരിസരത്ത് മാംസമാലിന്യ കൊണ്ടിടുന്നവരെ കണ്ടെത്തി നടപടിയെടുക്കുന്നില്ല.

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ പരുത്തുക്കുഴിക്കും കുരിച്ചന്തയ്ക്കും ഇടയിലുള്ള ഡിവൈഡറുകളിലാണ് പകൽസമയത്ത് സമീപത്തെ ഹോട്ടലുകളിൽ നിന്ന് കോഴിയുടെയും അറവു മൃഗങ്ങളുടെയും മാംസാവശിഷ്ടങ്ങൾ കൊണ്ടിടുന്നത്.

 തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിൽ ഇറങ്ങാനെത്തുന്ന സൈനിക വിമാനങ്ങളുടെയും യാത്രാവിമാനങ്ങളുടെയും സഞ്ചാരപാതവരുന്ന ഭാഗമാണിത്.

 പരുന്തുകളുംകാക്കകളും കൊക്കുകളും അടക്കം നൂറുകണക്കിനു പക്ഷികളാണ് ഇവിടെ മാംസം തിന്നാനെത്തുന്നത്.

കൂടാതെ അറവുമൃഗങ്ങളുടെയും കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളും സർവീസ് റോഡുകളിലെ ഓടകളിലെ സ്‌ളാബുകൾ ഇളക്കിമാറ്റിയാണ് നിക്ഷേപിക്കുന്നത്.

പരുത്തിക്കുഴി ഭാഗത്തുള്ള കടകളിൽ നിന്നാണ് ഡിവൈഡറിൽ മാംസമാലിന്യങ്ങൾ പതിവായി കൊണ്ടിടുതെന്ന് സമീപവാസികൾ പറയുന്നു.

രാത്രിയും പകലും നഗരസഭയുടെ ആരോഗ്യവിഭാഗം റോന്തുചുറ്റുന്നുണ്ടെങ്കിലും ഇവർ ഇതൊന്നും കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.

ആകാശത്ത് വിമാനങ്ങൾക്ക് പക്ഷിക്കൂട്ടവും റോഡിൽ തെരുവുനായ്ക്കളും എത്തുന്നതിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

നഗരസഭയുടെ ആരോഗ്യവിഭാഗത്തിന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.