മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ, 167250 കുട്ടികളുടെ ഹരിതസഭ നാളെ

മാലിന്യമുക്തം നവകേരളത്തിലേക്ക് പുതുതലമുറയുടെ ആശയങ്ങൾ ഉൾപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നവംബർ 14ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ഹരിതസഭ സംഘടിപ്പിക്കും.

author-image
Prana
New Update
harithasabha

മാലിന്യ സംസ്‌കരണത്തിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനും മാലിന്യമുക്തം നവകേരളത്തിലേക്ക് പുതുതലമുറയുടെ ആശയങ്ങൾ ഉൾപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നവംബർ 14ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ഹരിതസഭ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 97425 കുട്ടികൾ ശിശുദിനത്തിലും പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിൽ 69825 കുട്ടികൾ അടുത്ത ദിവസങ്ങളിലായി നടക്കുന്ന ഹരിതസഭയിലും പങ്കെടുക്കും.

മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.

school Childrens waste management