കൊച്ചി: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭതല ശില്പശാല മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. നഗരസഭ ചെയർമാൻ പി.പി എൽദോസ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ ശിൽപശാലയുടെ വിശദീകരണം നൽകി.നഗരസഭ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.ദിലീപ് നഗരസഭാതല നേട്ടങ്ങളെ കുറിച്ച് വിഷയാവതരണം നടത്തി. വാതിൽപ്പടി ശേഖരണം,ജൈവ- അജൈവമാലിന്യം അടിസ്ഥാന സൗകര്യങ്ങൾ, ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്, ഹരിത
മിത്രം/ഡിജിറ്റൽ വൽക്കരണം, എൻഫോസ്‌മെന്റ്/ഐ ഇ സി തുടങ്ങിയ വിഷയങ്ങളിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ എസ് ഹരി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ആർ. എസ്. സുനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. ഷീജ, കെ എസ് ഡബ്ല്യു എം പി സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് എൻജിനീയർ അപർണ ഗിരിഷ്, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ അമല രാജൻ, ഐ കെ എം ടെക്നിക്കൽ ഓഫീസർ ഹരിശ്രീ എന്നിവർ വിഷയാവതരണം നടത്തി.
ശിൽപശാലയിൽ വൈസ് ചെയർപേഴ്സൺ സിനി ബിജു,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൽ സലാം,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ്,വാർഡ് കൗൺസിലർമാർ,എൻജിനീയറിങ് വിഭാഗം - ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കെ എസ് ഡബ്ല്യു എം പി ഉദ്യോഗസ്ഥർ, എൻ യു എൽ എം പ്രതിനിധികൾ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ, റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ,ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ പ്രതിനിധികൾ ,ആശവർക്കർമാർ,ഹരിതകർമ്മ സേന കോഡിനേറ്റർ,സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സോഷ്യൽ ഓഡിറ്റിംഗ് അംഗങ്ങൾ, സീനിയർ സിറ്റിസൺ/പെൻഷനേഴ്സ്, യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 150 ഓളം പ്രതിനിധികൾ പങ്കെടുത്തു.