മംഗലപുരത്ത് പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; ആളപായമില്ല

വാതക ചോർച്ചയില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വഴിതെറ്റി സർവീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്.

author-image
Vishnupriya
New Update
gas

അപകട ദൃശ്യങ്ങൾ

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കനത്തമഴയിൽ മംഗലപുരത്ത്  ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു. ഞായറാഴ്ച 4 മണിയോടെയാണ് അപകടം. വാതക ചോർച്ചയില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വഴിതെറ്റി സർവീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽനിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പള്ളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെ ദേശീയപാതയിലെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.

gas tanker lorry