/kalakaumudi/media/media_files/2025/07/12/jifri-thangal-2025-07-12-11-25-06.jpg)
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍.സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞു.ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മുഖ്യമന്ത്രിക്കാണ് ഞങ്ങള്‍ നിവേദനം കൊടുത്തത്. തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. മന്ത്രി മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. ചര്‍ച്ചയ്ക്ക് വിളിച്ചത് മാന്യമാണ്. ചര്‍ച്ചയുമായി ബന്ധപ്പെട്ട ആശയവിനിമയം ഉടന്‍ നടത്തും. ചര്‍ച്ചക്ക് വിളിച്ചത് മാന്യമായ നടപടി. ചര്‍ച്ച വിജയിച്ചാല്‍ പ്രക്ഷോഭം ഉണ്ടാകില്ല. വൈകിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങള്‍ ചൊടിപ്പിച്ചു. പ്രക്ഷോഭം നേരത്തെ തീരുമാനിച്ചത്. ചര്‍ച്ച വിജയിച്ചാല്‍ അത് ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.