ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരം: ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ

ഭർത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാൻ പറ്റില്ലെന്നും അന്നമ്മ കൂട്ടിച്ചേർത്തു.

author-image
Vishnupriya
Updated On
New Update
geo

ജോർജ് കുര്യൻ, ഭാര്യ അന്നമ്മ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാൾ നൽകിയ നിസ്വാർത്ഥ പ്രവർത്തനത്തിന് പാർട്ടി നൽകിയ അംഗീകാരമെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തിൽ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും ഭാര്യ പറഞ്ഞു. 

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കുടുംബം തടസം നിന്നിട്ടില്ല. പൂർണ പിന്തുണയാണ് നൽകിയിരുന്നത്. കേന്ദ്ര മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ കൂടിയാണ് അറിയുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡൽഹിയിൽ എത്തി എന്ന് പറഞ്ഞ് ജോർജ് കുര്യൻ വിളിച്ചിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും നിലവിൽ പോയിരിക്കുന്നത് മന്ത്രിസഭയിലേക്കാണോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ പറ്റില്ലെന്നും  അന്നമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷമുണ്ട്, സംതൃപ്തിയും. ഒത്തിരിനാൾ അദ്ദേഹം കഷ്ടപ്പെട്ടു. സമൂഹത്തിന് സേവനം ചെയ്യുക. രാജ്യത്തെ സ്നേഹിക്കുക. ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്തു. ഭർത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.

george kurian central minister