/kalakaumudi/media/media_files/v7W8mKWPvDpgvuUBra9b.jpeg)
തൃക്കാക്കര: വയനാട് പുനർനിർമ്മാണത്തിന് കൈതാങ്ങായി നാലാം ക്ലാസുകാരി നിവേദ്യ മോൾ മാതൃകയായി.താൻ ഉപയോഗിച്ചിരുന്ന സൈക്കിളും,പഴയ പുസ്തകങ്ങൾ ഉൾപ്പടെ ഡി.വൈ.എഫ്.ഐ തൃക്കാക്കര നോർത്ത് സെക്രട്ടറി രാഹുലിന് കൈമാറി. ഇൻഫോപാർക്ക് ജീവനക്കാരനായ സന്തോഷ് മേലെകളത്തിലിന്റെയും ധന്യയുടെയും മകളാണ്. കാക്കനാട് നൈപുണ്യ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്ധാർത്ഥിനിയാണ് നിവേദ്യ മോൾ. ദുരിത ബാധിതർക്കായി വയനാട്ടിൽ ഡി.വൈ.എഫ്.ഐ 25 വീടുകൾ നിർമ്മിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
