കൊച്ചി :പുതുവർഷ ആഘോഷത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു.ഫോർട്ട്കൊച്ചിയിലാണ് സംഭവം.പ്രതി അഷ്കർ പി ടിയിൽ. ഇയാൾ മുൻപും പോസ്‌കോ കേസിലെ പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു.ന്യുയർ ആഘോഷങ്ങളുടെ ഭാഗമായാണ് മൂവാറ്റുപുഴ സ്വദേശിയായ അഷ്‌കർ വിദ്യാർത്ഥിനിയെ ഫോർട്ട് കൊച്ചിയിലേക്ക് എത്തിച്ചത്.ഫോർട്ട് കൊച്ചിയിൽ വിപുലമായ പുതുവത്സര ആഘോഷങ്ങളാണ് നടന്നിരുന്നത്.പക്ഷെ പെൺകുട്ടിയെ അഷ്‌ക്കർ പീഡനത്തിനിരയാക്കുകയായിരുന്നു.പതിനെട്ട് വയസിനു താഴെ പ്രായമുള്ള പെണ്കുട്ടിയാണ് പീഡനത്തിനിരയായത്.സംഭവം നടന്ന ശേഷം വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയ രക്ഷിതാക്കൾ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.
അപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം രക്ഷിതാക്കളെ അറിയിച്ചത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴ സ്വദേശിയായ അഷ്‌കറിനെ പോലീസ് അറസ്റ്റു ചെയ്തത്.