ആലപ്പുഴ: കഴിഞ്ഞ ദിവസം പനി ബാധിച്ചു മരിച്ച പ്ലസ്‌ടു വിദ്യാർഥിനി ഗർഭിണിയായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പനി ബാധിച്ചതിനെ തുടർന്ന് അടൂരുള്ള സ്വകാര്യ ആശുപത്രിയിലും അടൂർ ജനറൽ ആശുപത്രിയിലും ചികിത്സയിലായിരുന്ന പെൺകുട്ടിയെ പനി മൂർച്ഛിച്ചതിനെ തുടർന്ന് 22ആം തീയതിയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി മരിക്കുന്നതു.പെൺകുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്.കിഡ്നിക്കും തകരാർ സംഭവിച്ചിരുന്നു.മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയായിരുന്നുവെന്നു കണ്ടെത്തിയത്.സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.