കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിലെ കണ്ടക്ടറേ യുവാവ് കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷ് (30) ആണ് മരിച്ചത്.ആലുവ കാക്കനാട്, ഇൻഫോപാർക്ക് റൂട്ടിൽ സർവ്വീസ് നടത്തുന്ന അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.25മണിയോടെ സംഭവം.
കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ ജോസ് ബേക്കറിക്ക് മുൻപിൽ നിർത്ത് ആളുകളെ ഇറക്കി മുന്നോട്ട് എടുക്കുന്നതിനിടെ ബസിന്റെ പിൻവാതിലിലൂടെ കയറിയ 25 കാരൻ കത്തി കൊണ്ട് കുത്തുകയായിരുന്നു.പ്രതിയുടെ ആക്രമണത്തിൽ അനീഷിന്റെ നെഞ്ചിലും കൈയ്ക്കും കുത്തേറ്റത്.ബസിലെ യാത്രക്കാർ ബഹളം വച്ചതോടെ യുവാവ് ഓടിരക്ഷപ്പെട്ടു.ബസിലെ ഡ്രൈവർ നൗഷാദിന്റെ നേതൃത്വത്തിൽ യാത്രക്കാരുടെ സഹായത്തോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യുവാവിന്റെ കാമുകിയെ ശല്യം ചെയ്‌തെത്തിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.പ്രതിയുടെ മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചു.സംഭവത്തിൽ കുമ്പളങ്ങി സ്വദേശി ഡെയിലൺ ലൂയിസിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു