സിനിമ - നാടക ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

‘രക്തത്തിരകൾ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്.

author-image
Vishnupriya
New Update
gk pallath

ജി.കെ.പള്ളത്ത്

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ:സിനിമ - നാടക ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. 60 ഓളം നാടകങ്ങള്‍ക്കും 10 സിനിമകൾക്കും വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ.എസ്.ജോർജും സുലോചനയും ആലപിച്ച ‘രക്തത്തിരകൾ നീന്തിവരും’ എന്ന ഗാനമാണ് ആദ്യമായി എഴുതിയത്.

തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ വെച്ച് സംസ്കാരം നടക്കും. ഭാര്യ:എൻ.രാജലക്ഷ്‍മി. മക്കൾ: നയന (യു.കെ) സുഹാസ്, രാധിക ച്രിക്കാഗോ). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ.

lyricist gk pallath