/kalakaumudi/media/media_files/2026/02/11/agola-ayya-2026-02-11-10-57-00.jpg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമെന്ന് റിപ്പോർട്ട്. ബോർഡിന് ചെലവായ തുക പൂർണമായും സ്‌പോൺസർഷിപ്പിലൂടെ കിട്ടിയില്ല. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്നു കോടി രൂപയാണ്. സ്‌പെഷൽ കമ്മീഷണർ ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.ഫണ്ട് വിനിയോഗത്തിൽ അവ്യക്തതയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു
. അയ്യപ്പസംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടില്ല. പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിർദേശം.അയ്യപ്പ സംഗമത്തിനായി തനതു ഫണ്ട് വിനിയോഗിക്കാനും, സ്‌പോൺസർഷിപ്പ് പണം ലഭിക്കുമ്പോൾ ആ തുക തിരികെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്.
എന്നാൽ, ഈ തുക മുഴുവൻ സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞോ എന്നതിൽ വ്യക്തതയില്ല. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ നൽകിയിരുന്നത്. ആഗോള അയ്യപ്പ സംഗമവും എസ്‌ഐടി അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന. ശബരിമല കൊടിമര പുനനിർമാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകൾ കൈമാറാൻ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലൻസ് കത്ത് നൽകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
