മട്ടന്നൂരിൽ ഗ്ലോബൽ ഗോൾഡ് സിറ്റി; ഗോൾഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി കിൻഫ്ര ധാരണാപത്രം ഒപ്പിട്ടു

കണ്ണൂർ മട്ടന്നൂരിൽ ഗ്ലോബൽ  സിറ്റി എന്ന പേരിൽ സ്മാർട്ട് വ്യവസായ സിറ്റി സ്ഥാപിക്കുന്നതിനു ഗോൾഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കിൻഫ്ര ധാരണാപത്രം ഒപ്പിട്ടു.

author-image
Devina
New Update
golden city

തിരുവനന്തപുരം: കണ്ണൂർ മട്ടന്നൂരിൽ ഗ്ലോബൽ  സിറ്റി എന്ന പേരിൽ സ്മാർട്ട് വ്യവസായ സിറ്റി സ്ഥാപിക്കുന്നതിനു ഗോൾഡ് സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കിൻഫ്ര ധാരണാപത്രം ഒപ്പിട്ടു.

സ്വർണത്തിന്റെ ശുദ്ധീകരണം മുതൽ വിപണനം വരെയുള്ള മുഴുവൻ വിപണിശൃംഖലയെയും ഏകീകരിക്കുന്ന വ്യവസായ സിറ്റിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മന്ത്രി പി.രാജീവിന്റെ സന്നിധ്യത്തിൽ കിൻഫ്ര ചെയർമാൻ സന്തോഷ് കോശി തോമസും ഗോൾഡ്‌സിക്ക എംഡി എസ്.തരുജുമാണ് ധാരണപത്രം ഒപ്പിട്ടത്. 3.5 ലക്ഷം കോടിയാണ് വരുമാനമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

കിൻഫ്രയുടെ കീഴിലുള്ള 1000 ഏക്കർ ഭൂമി പദ്ധതിക്കായി അനുവദിച്ചു. 3 വർഷത്തിനുള്ളിൽ നേരിട്ടുള്ള ഒരു ലക്ഷം തൊഴിലവസരങ്ങളും 5 വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.