സ്വർണ്ണം ചെമ്പായ മറിമായം .വാസുവിനെ കുടുക്കിയത് മറ്റു പ്രതികളുടെ മൊഴികൾ .

അറസ്റ്റിലായ മുരാരിബാബുവും സുധീഷ്കുമാറും ബൈജു എന്നിവരും നൽകിയ മൊഴികളും വാസുവിന് എതിരായിരുന്നു എന്നതാണ് റിപ്പോർട്ട് .വാസുവിന്റെ ഓഫീസിൽ നിന്നുള്ള തുടർ ശുപാർശയിൽ സ്വർണ്ണം പൂശിയത് എന്ന ഭാഗം ഒഴിവാക്കപ്പെടുകയായിരുന്നു .

author-image
Devina
New Update
n vasu

തിരുവനന്തപുരം :എൻ വാസു ദേവസ്വം കമ്മീഷണർ ആയിരുന്ന കാലത്താണ് സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പാളി 2019 ലെ രേഖകളിൽ ചെമ്പായി മാറിയത് .

വാസു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ദേവസ്വം ബോർഡ് അംഗീകാരം നൽകിയത് .

ഉദ്യോഗസ്ഥർ തയ്യാറാക്കി നൽകിയ കത്തിൽ താൻ ഒപ്പിട്ടു നൽകുക മാത്രമാണ് ചെയ്തതെന്നും ബാക്കി കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമാണ് വാസു അന്യോഷണ ഉദ്യോസ്ഥരോട് പറഞ്ഞത് .

എന്നാൽ ഇത് മുഖവിലയ്ക്ക് എടുക്കാൻ എസ് എ ടി തയ്യാറായില്ല .

വാസുവിന്റെ ഓഫീസിൽ നിന്നുള്ള തുടർ ശുപാർശയിൽ സ്വർണ്ണം പൂശിയത് എന്ന ഭാഗം ഒഴിവാക്കപ്പെടുകയായിരുന്നു .

അറസ്റ്റിലായ മുരാരിബാബുവും സുധീഷ്കുമാറും ബൈജു എന്നിവരും നൽകിയ മൊഴികളും വാസുവിന് എതിരായിരുന്നു എന്നതാണ് റിപ്പോർട്ട് .

ശബരിമലയിൽ യുവതി പ്രവേശന വിവാദം നടക്കുമ്പോൾ വാസു ആയിരുന്നു ദേവസ്വം ബോർഡ് കമ്മീഷണർ .

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ് ചുമതല സർക്കാർ ഏൽപ്പിച്ചിരുന്നത് അഭിഭാഷകൻ കൂടിയായിരുന്ന വാസുവിനെ ആയിരുന്നു .

എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്നെങ്കിലും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് വാസുവാണ് .