/kalakaumudi/media/media_files/2025/04/09/zQCkxycRNkuZmfAf3UhN.jpg)
തൃശൂര്‍: 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ രാമകൃഷ്ണന്‍, കെ കെസുഭാഷ്, സി ആര്‍ ലെജുമോള്‍ എന്നിവര്‍ സന്നിഹിതരായി.