/kalakaumudi/media/media_files/2026/01/30/goldi-2026-01-30-13-23-08.jpg)
കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ലോകമെമ്പാടുമുള്ള നിക്ഷേപകർ ഈ അവസ്ഥയിൽ അവരുടെ നിക്ഷേപം സുരക്ഷിതമായിരിക്കാൻ സ്വർണത്തിലോ വെള്ളിയിലോ അല്ലെങ്കിൽ അവയുമായി ബന്ധപ്പെടുത്തിയിട്ടുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ പോലുള്ള നിക്ഷേപപദ്ധതികളിലോ വൻ തോതിൽ നിക്ഷേപിക്കുന്നു.
ഇടിഎഫുകളിൽ നിക്ഷേപിച്ചാൽ സ്വർണം കൈയിൽ സൂക്ഷിക്കുന്ന തലവേദന ഒഴിവാക്കാം. ഇടിഎഫ് യൂണിറ്റുകളായി വാങ്ങുകയും വിൽക്കുകയും ചെയ്യാം.
ഇടിഎഫുകൾക്ക് അവർക്കു ലഭിക്കുന്ന നിക്ഷേപത്തിനു തുല്യമായ സ്വർണം കൈവശമുണ്ടായിരിക്കണം.
കറൻസികളുടെ മൂല്യം താങ്ങി നിർത്താനും ഡോളറിലെ നിക്ഷേപം കുറയ്ക്കുന്നതിന്റെ ഭാഗമായും വലിയ അളവിൽ സ്വർണം വാങ്ങുന്നു.
ദിവസവും സ്വർണവില കുത്തനെ കൂടാനുള്ള പ്രധാനകാരണം വലിയ വാങ്ങലുകളാണ്. അതുകൊണ്ട് സമീപഭാവിയിൽ സ്വർണവില താഴാനുള്ള സാധ്യത കുറവാണെന്ന് നിരീക്ഷകർ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
