സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു

ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 68,880 രൂപയാണ്.ഇന്നലെ 320 രൂപ വര്‍ധിച്ചെങ്കിലും അതിന് മുമ്പ് 2,280 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്.

author-image
Sneha SB
New Update
rate

തിരുവനന്തപുരം : ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ്ണവില സംസ്ഥാനത്ത് കുത്തനെ കുറഞ്ഞു.69,000 ത്തിന് താഴെയാണ് ഇപ്പോഴുളള വില.1560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞ് . ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 68,880 രൂപയാണ്.ഇന്നലെ 320 രൂപ വര്‍ധിച്ചെങ്കിലും അതിന് മുമ്പ് 2,280 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്. സ്വണ്ണത്തിന് വില കുറയുന്നത് ഉപഭോക്താക്കളില്‍ ആശ്വാസം നല്‍കുന്നുണ്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിപണിവില 8610 രൂപയാണ് . വെളളി വിലയും കുറഞ്ഞിട്ടുണ്ട് . ഒരു ഗ്രാം വെളളിയുടെ വില 107 രൂപയാണ്.

kerala gold