തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്റെ ഇന്നത്തെ വിപണി വില 65480 രൂപയാണ്.
മാർച്ച് 20 ന് സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ തുടർന്ന് ഇന്ന് വരെ അഞ്ച് ദിവസങ്ങളിലായി 1000 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8185 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6715 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
