സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. മൂന്ന് ദിവസത്തിനിടെ പവന്റെ വിലയില്‍ 760 രൂപയുടെ കുറവാണ് ഉണ്ടായത്. ജൂലൈ 17ാം തീയതി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 രൂപയായിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിന് ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞു.
ജൂലൈ 18ന് വില 54880 രൂപയായും 19ന് 54520 ആയും വില കുറഞ്ഞു. ഇന്ന് 54,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായത്. പവന് 280 രൂപയും കുറഞ്ഞു.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വെള്ളിയാഴ്ച രണ്ട് ശതമാനം ഇടിഞ്ഞിരുന്നു. സ്?പോട്ട് ഗോള്‍ഡിന്റെ വില 1.9 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,399.27 ഡോളറായി.
യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ 2.3 ശതമാനം ഇടിഞ്ഞ് 2,399 ഡോളറായി. യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് 0.2 ശതമാനം ഉയര്‍ന്നു. ഇത് സ്വര്‍ണവിലയെ സ്വാധീനിച്ചു. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും വിപണിയിലെ ലാഭമെടുക്കും സ്വര്‍ണവില കുറയാനുള്ള കാരണങ്ങളാണ്.