ക്രിസ്മസ് ദിനത്തിൽ സ്വർണവില കുതിച്ചു, മൂന്നാം ദിവസവും വെള്ളിക്ക് മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കൂടിയപ്പോൾ 7,100 രൂപയായും പവന് 80 രൂപയായി കൂടിയപ്പോൾ 56,800 രൂപയായും സ്വർണവില ഉയർന്നു.

author-image
Rajesh T L
New Update
rate

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കൂടിയപ്പോൾ 7,100 രൂപയായും പവന്  80 രൂപയായി  കൂടിയപ്പോൾ 56,800 രൂപയായും സ്വർണവില ഉയർന്നു.ചൊവ്വാഴ്ച രേഖപ്പെടുത്തിയ 10 രൂപയുടെ ഇടിവാണ് ഇതോടെ ഇല്ലാതായത്.ഡിസംബർ 20ന് സ്വർണവില 56,320 രൂപയായി കുറഞ്ഞതോടെ സ്വർണവില കുതിച്ചുയരുകയാണ്.ഡിസംബർ 11ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില ഈ മാസം 58,280 രൂപയായിരുന്നു.

ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിനും ഇന്ന് അഞ്ച് രൂപ ഉയർന്നു.ഗ്രാമിന് 5,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല.ഗ്രാമിന് 95 രൂപയിലാണ് തുടർച്ചയായ മൂന്നാം ദിനവും വ്യാപാരം നടക്കുന്നത്.

Gold price goldprice