കുതിച്ചുയര്‍ന്ന് സ്വര്‍ണവില

ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.

author-image
anumol ps
Updated On
New Update
gold

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില. മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷമായിരുന്നു സ്വര്‍ണവില വര്‍ധിച്ചത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് മൂന്ന് ദിവസം വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയില്‍ ഫെഡറല്‍ റീസര്‍വിന്റെ ഏറ്റവും പുതിയ മീറ്റിംഗില്‍ ധനനയം രൂപീകരിക്കുവാന്‍ കാലതാമസം എടുക്കുമെന്ന സൂചനകള്‍ പുറത്തു വന്നതിന് ശേഷം യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ നിക്ഷേപകര്‍ നിരസിച്ചതിനാലാണ് സ്വര്‍ണ വില തിങ്കളാഴ്ച ഉയര്‍ന്നത്. നിലവില്‍ സ്‌പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,338.85 ഡോളറിലെത്തി.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും വര്‍ധനവുണ്ട്. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 97 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

 

Gold Rate Kerala