വിഷു ദിനത്തില്‍ സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി സ്വര്‍ണ്ണ വിപണി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,755 രൂപയും, പവന് 120 രൂപ താഴ്ന്ന് 70,040 രൂപയുമായി. സ്വര്‍ണ്ണത്തിന്റെ രാജ്യാന്തര വിലയിലെ നേരിയ കുറവാണ് ഇവിടെ പ്രതിഫലിച്ചത്. ഇപ്പോഴുള്ള രാജ്യാന്തര തുക 3,233 ഡോളറാണ്.
18 കാരറ്റ് സ്വര്‍ണ്ണ വിലയിലും കുറവ് പ്രതിഫലിക്കുന്നുണ്ട്. ഗ്രാമിന് 10 രൂപ കുറച്ചാണ് വില്‍പ്പന. ഏകദേശം 7,250 രൂപ വരെ വാങ്ങുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് സ്വര്‍ണ്ണവില രേഖപ്പെടുത്തിയത്. പവന് ചരിത്ത്രതില്‍ ആദ്യമായി 70,000 രൂപ എത്തിയതും അന്നായിരുന്നു.
ട്രംപിന്റെ പകരച്ചുങ്ക നിലപാടുകളില്‍ 90 ദിവസത്തെ അയവു വന്നതുകൊണ്ടാണ് ഇപ്പോള്‍ വിലയില്‍ ചെറുതെങ്കിലുമൊരു മാറ്റം വന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.