പ്രതീകാത്മക ചിത്രം
പൊന്നാനി: മലപ്പുറം പൊന്നാനിയിലെ വീട്ടില്‍ 350 പവനോളം സ്വര്‍ണം കവര്‍ന്നു.അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്.പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു തിരികെ പോയത്.
ശനിയാഴ്ച വൈകുന്നേരം വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിൻറെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തേക്ക് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിയിക്കുകയായിരുന്നു. മോഷണവിവരം അറിഞ്ഞ ശേഷം രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
