കോഴിക്കോട് താമരശ്ശേരിയില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. എട്ട് പവൻ സ്വർണവും 15,000 രൂപയും നഷ്ടപ്പെട്ടു. മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സമീപത്തെ എട്ടു വീടുകളിലാണ് മോഷണം നടന്നത്. താമരശ്ശേരി കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീൻ്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. പിതാവിന്റെ അസുഖത്തെ തുടർന്ന് ഷംസുദ്ദീന്റെ വീട്ടുകാരെല്ലാം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു, തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ച എട്ട് പവൻ സ്വർണവും 15000 രൂപയും നഷ്ടപ്പെട്ടു. മുഖം മൂടിയ മോഷ്ടാവിന്റെ സിസി ടിവി ദൃശങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്നരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് വിദ്ഗധരും വീട്ടിലെത്തി പരിശോധനകള്‍ നടത്തി.കഴിഞ്ഞ ഒന്നര മാസത്തിനിടെ എട്ട് വീടുകളിൽ സമാനമായ രീതിയിൽ മോഷണം നടന്നിടരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടും ഇതുവരെ മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. മോഷണ പരമ്പരയ്ക്ക് പിന്നിൽ പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം സമീപ പ്രദേശത്ത് വ്യാപാരിയെ തടഞ്ഞു നിർത്തി 20,000 രൂപയും ഫോണും കവർന്നിരുന്നു. ഏതാനും ദിവസം മുമ്പ് ചുങ്കത്തെ ബാറ്ററി കടയിൽ നിന്നും പട്ടാപ്പകൽ സാധനങ്ങള്‍ കളവ് പോയിരുന്നു. തുടര്‍ച്ചയായുള്ള മോഷണങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ്.
വീട് കുത്തിത്തുറന്ന് മോഷണം, 8 പവൻ മോഷണം പോയി
ഏതാനും ദിവസം മുമ്പ് ചുങ്കത്തെ ബാറ്ററി കടയിൽ നിന്നും പട്ടാപ്പകൽ സാധനങ്ങള്‍ കളവ് പോയിരുന്നു. തുടര്‍ച്ചയായുള്ള മോഷണങ്ങളില്‍ ജനങ്ങള്‍ ആശങ്കയിലാണ്.
New Update