കാസർഗോഡ് ഉപ്പളയിൽ സ്വർണക്കവർച്ച

കാസർഗോഡ് ഉപ്പളയിൽ സ്വർണ്ണ കവർച്ച.അടച്ചിട്ട വീട്ടിൽ നിന്നും ഏഴര പവൻ സ്വർണമാണ് കവർന്നത്.വിലപിടിപ്പുള്ള വാച്ചുകളും നഷ്ടമായി.ഉപ്പള സ്വദേശി സമീർ അബ്‌ദുൾ റഹ്‌മാന്റെ വീട്ടിലാണ് മോഷണം നടന്നത്.

author-image
Rajesh T L
New Update
LK

കാസർഗോഡ് ഉപ്പളയിൽ സ്വർണ്ണ കവർച്ച.അടച്ചിട്ട വീട്ടിൽ നിന്നും ഏഴര പവൻ സ്വർണമാണ് കവർന്നത്.വിലപിടിപ്പുള്ള വാച്ചുകളും നഷ്ടമായി.ഉപ്പള സ്വദേശി സമീർ അബ്‌ദുൾ റഹ്‌മാന്റെ വീട്ടിലാണ് മോഷണം നടന്നത്.

അയൽവാസികളുമായി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോയിരിക്കുകയായിരുന്ന കുടുംബം രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് വീടിന്റെ മുൻവശം തുറന്നു കിടക്കുന്നത് ശ്രദ്ധിക്കുന്നത്.   വീടിന്റെ വാതിൽ  തകർത്തുകൊണ്ടാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.അകത്തെ എല്ലാ അലമാരകളും മോഷ്ടാക്കൾ തകർത്തിരിക്കുന്നതായാണ് കാണുന്നത്.അതിൽ കിടപ്പു മുറിയിലുണ്ടായിരുന്ന  അലമാരയിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്.

കാസർഗോഡ് ഉപ്പള ,മഞ്ചേശ്വരം,കുമ്പള ഭാഗങ്ങളിൽ വീടുപൂട്ടി ആർക്കും പുറത്തുപോകാൻ കഴിയാത്ത സാഹചര്യമാണ്.പ്രധാനമായും പ്രവാസി കുടുംബങ്ങളുടെ വീടുകളാണ് ഇത്തരത്തിലുള്ള കവർച്ചയ്ക്ക് മോഷ്ടാക്കൾ തിരഞ്ഞെടുക്കുന്നത്.ഇവിടങ്ങളിലാണ് വ്യാപകമായ കവർച്ച നടക്കുന്നത്.

Theft theft case gold