/kalakaumudi/media/media_files/2025/11/09/thara-krishnan-2025-11-09-13-12-14.jpg)
തിരുവനന്തപുരം: ഗോൾഡൻവാലി നിധി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി തമ്പാനൂർ പൊലീസ്.
തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണനെയെയാണ് തമ്പാനൂർ സിഐ ജിജു കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വീണ്ടും അറസ്റ്റ് ചെയ്തത്.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29ന് തമ്പാനൂർ പൊലീസ് സംഘം ബംഗളൂരു വിമാനത്താവളത്തിൽനിന്നും പിടികൂടിയിരുന്നു.
തുടർന്ന് റിമാൻഡിലായ താര കോടതിയിൽ പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
എന്നാൽ ഇവർ പണം നൽകാത്തതിനെ തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി വന്നതോടെയാണ് അന്വേഷണ സംഘം കേസ് അന്വേഷണം ഊർജിതമാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
