ഗുഡ്‌സ് ട്രെയിന്‍ മരണം: അസ്വാഭാവിക മരണത്തിനു കേസ്

ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കും ഗുരുതര പരുക്കേറ്റതായും സുഹൃത്തുക്കള്‍ പറഞ്ഞു.85%ത്തിന് മുകളില്‍ പൊള്ളലേറ്റ യുവാവിനെ അപകടം സംഭവിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിക്കുകയായിരുന്നു.

author-image
Prana
New Update
thrissur news
Listen to this article
0.75x1x1.5x
00:00/ 00:00

ഇടപ്പള്ളിയില്‍ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ഥി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനിലെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയപ്പോഴാണ് ആന്റണി ജോസ് മരിച്ചത്.സംഭവ സമയത്ത് ആന്റണിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
ആന്റണി ജോസ് മാത്രമായിരുന്നു ട്രെയിനിനു മുകളില്‍ കയറിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കും ഗുരുതര പരുക്കേറ്റതായും സുഹൃത്തുക്കള്‍ പറഞ്ഞു.85%ത്തിന് മുകളില്‍ പൊള്ളലേറ്റ യുവാവിനെ അപകടം സംഭവിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിക്കുകയായിരുന്നു. മരിച്ച ആന്റണി ജോസ് തൃക്കാക്കരയിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്.

train