കൊച്ചിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ആക്രമണം; പ്രധാന പ്രതി പിടിയില്‍

കഴിഞ്ഞ മാസം പാലാരിവട്ടത്തെ നൈറ്റ് കഫേയില്‍ വച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രധാന പ്രതിയാണ് യൂസഫ്

author-image
Rajesh T L
New Update
yusuf
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ആക്രമണത്തിലെ പ്രധാന പ്രതി പിടിയില്‍. എളമക്കര സ്വദേശി നെല്ലിക്കാപ്പിളളി വീട്ടില്‍ യൂസഫ് (33-മെന്റല്‍ യൂസഫ്) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം പാലാരിവട്ടത്തെ നൈറ്റ് കഫേയില്‍ വച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രധാന പ്രതിയാണ് യൂസഫ്. സംഭവത്തിനു ശേഷം യൂസഫ് ഒഴികെ മറ്റെല്ലാ പ്രതികളെയും നേരത്തെ പോലീസ് പിടികൂടിയിരുന്നു.

 

കേസുകളില്‍ ഉള്‍പ്പെട്ടാല്‍ പോലീസിന് പിടികൊടുക്കാതെ ഒളിവിലിരുന്ന് ജാമ്യം നേടുകയോ, കേസ് ഒത്തു തീര്‍പ്പാക്കുകയോ ആണ് ഇയാളുടെ രീതി. കാക്കനാട് രാത്രികാല തട്ടുകടകളില്‍ ഇയാള്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സി.ഐ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐമാരായ രവികുമാര്‍, ആല്‍ബി എസ് പുത്തൂക്കാട്ടില്‍, സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ജോസി, എ.എസ്‌ഐ അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ സനീപ്, മഹേഷ്, ഇഗ്‌നേഷ്യസ്, പ്രശാന്ത് എ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കാക്കനാട്, കളമശ്ശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന നൈറ്റ് കഫേകളില്‍ ഒത്തുചേരുന്ന ക്രിമിനല്‍ സംഘങ്ങള്‍ 'ബ്ലാക്ക് സ്‌ക്വാഡ് ' എന്ന പേരില്‍  ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒരു അംഗമാണ് മെന്റല്‍ യൂസഫ്. ഈ കേസിന്റെ അന്വേഷണത്തിലാണ് ബ്ലാക്ക് സ്‌ക്വാഡ് എന്ന പേരുള്ള  വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച്  പോലീസിന് വിവരം ലഭിച്ചത്. ഈ ഗ്രൂപ്പിന്റെ  അഡ്മിനും സംഘാംഗങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. 

 

kerala police kochi Crime