/kalakaumudi/media/media_files/2025/01/13/0xrcvKBPYDeQ0fyaEEVw.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധിസ്ഥലം എന്നവകാശപ്പെടുന്ന കല്ലറ തല്‍ക്കാലം തുറക്കില്ല. കുടുംബത്തിന്റെ ഭാഗം കേള്‍ക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് കല്ലറ തുറന്നു പരിശോധിക്കാന്‍, കളക്ടറുടെ ഉത്തരവുമായി അധികൃതര്‍ എത്തിയത്. കോണ്‍ക്രീറ്റ് അറ തുറക്കാന്‍ എത്തിയ പൊലീസിനെതിരെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു. പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്കെത്തി. നാട്ടുകാര്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് വാക്കേറ്റം നടത്തിയതോടെ പൊലീസ് ഇടപെട്ടു. തുടര്‍ന്നാണ് തല്‍ക്കാലം പൊളിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്.
നെയ്യാറ്റിന്‍കരയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാനാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് കടുത്ത എതിര്‍പ്പുമായി കുടുംബം എത്തി.
കല്ലറ തുറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. കുടുംബത്തെ ബലംപ്രയോഗിച്ച് പൊലീസ് സ്ഥലത്തുനിന്നുമാറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയും വിന്യസിച്ചിരുന്നു. പൊലീസിനെ കൂടാതെ ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി.
ആറാലുംമൂട് സ്വദേശി മണിയന്‍ എന്ന ഗോപന്‍ സ്വാമിയാണ് മരിച്ചത്. 78കാരനായ ഗോപന്‍ സ്വാമി അസുഖബാധിതനായി കിടപ്പിലായിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ചിലര്‍ എത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് കളക്ടര്‍ കല്ലറ പൊളിച്ച് പരിശോധിക്കാന്‍ ഉത്തരവിട്ടത്.