/kalakaumudi/media/media_files/2025/08/28/augustine-2025-08-28-12-42-53.jpg)
ഭൂപതിവ് ചട്ടങ്ങളിൽ മാറ്റം കൊണ്ട് വന്നിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത് മലയോര മേഖലയിലെ ജനങ്ങൾക്കുള്ള ഓണസമ്മാനമായി കരുതാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ആറ് പതിറ്റാണ്ടായി ജനങ്ങൾ അനുഭവിച്ച ദുരിതത്തിനാണ് സർക്കാർ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഒരു തരത്തിലും ജനങ്ങൾക്ക് ദോഷമുണ്ടാകാത്ത തരത്തിൽ പഴുതുകൾ അടച്ച് ചട്ടങ്ങൾ രൂപപ്പെടുത്തണം എന്നുള്ളത് കൊണ്ട് കാല താമസം നേരിട്ടതെന്നും മന്ത്രിപറഞ്ഞു. തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ ചട്ട നിർമ്മാണത്തിലൂടെ പാലിക്കപ്പെട്ടതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.