/kalakaumudi/media/media_files/2025/12/19/daanish-2025-12-19-14-52-15.jpg)
തിരുവനന്തപുരം: പോറ്റിയേ... കേറ്റിയേ... പാരഡി ഗാന വിവാദത്തിൽ പുതിയ കേസുകളോ നടപടികളോ സ്വീകരിക്കേണ്ടതില്ലെന്ന് പൊലീസിന് നിർദേശം നൽകി സർക്കാർ .
ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് സർക്കാർ നിർദേശം നൽകിയത്. ഇതേത്തുടർന്ന് പുതിയ കേസുകൾ എടുക്കേണ്ടതില്ലെന്ന് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും പാട്ട് സൈബർ പൊലീസ് നീക്കം ചെയ്തിരുന്നു.
ഇനി അത്തരം നടപടികളും വേണ്ടെന്നാണ് നിർദേശം. നേരത്തെ എടുത്ത കേസുകളും പിൻവലിച്ചേക്കും.
പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ ചോദ്യം ചെയ്യുന്നതും ഒഴിവാക്കിയേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
