/kalakaumudi/media/media_files/2025/12/18/kseb-2025-12-18-14-29-26.jpg)
തിരുവനന്തപുരം: എല്ലാ സർക്കാർ ഓഫീസുകളും വൈദ്യുതി ബിൽ കൃത്യസമയത്ത് അടയ്ക്കണമെന്നു സർക്കാർ നിർദ്ദേശം.
ആവശ്യമെങ്കിൽ ഇതിനായി അധിക ബജറ്റ് വിഹിതം മുൻകൂട്ടി ആവശ്യപ്പെട്ടണം ദീർഘകാലകുടിശിക കഴിഞ്ഞ സെപ്തംബർ 30 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരും കെഎസ്ഇബിയും തീർപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവിലാണ് നിർദ്ദേശം.
വൈദ്യുതി തീരുവ ഇനത്തിൽ ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുത്ത് 2025 മാർച്ച് വരെ ബോർഡ് കൈവശം വച്ച 757.75 കോടിയും ഏപ്രിൽ മുതൽ സെപ്തംബർ വരെ പിരിച്ചെടുത്ത 883.27 കോടിയും ഉൾപ്പെടെ ആകെ 1641.02 കോടി രൂപ കെഎസ്ഇബി സർക്കാരിന് നൽകാനുണ്ട്.
വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും ചേർന്ന് 1682.81 കോടി രൂപ കെഎസ്ഇബിക്കും നൽകാനുണ്ട്.
സർക്കാർ വകുപ്പുകൾ അടയ്ക്കാത്ത വൈദ്യുതി ബിൽ, കാർഷികമേഖലയിലെ കുടിശിക, ജലഅതോറിറ്റി നൽകാനുള്ള തുക വൈദ്യുതി നിയമപ്രകാരമുള്ള സബ്‌സിഡി കുടിശിക സർക്കാർ നേരത്തെ തിരികെ ഈടാക്കിയ നഷ്ടം നികത്തൽ തുക എന്നിവ ചേർത്താണ് ഈ ബാധ്യത.
കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതിന്റെ ഭാഗമായി സർകർ നൽകേണ്ട 494.29 ഖോടി രൂപ ഇതിനകം വൈദ്യുതി തീരുവയുമായി തട്ടിക്കിഴിച്ചെന്ന് സർക്കാർ അവകാശപ്പെട്ടു.
ഇതോടെ കെഎസ്ഇബി കൈവശം വച്ചിരിക്കുന്ന വൈദ്യുതി തീരുവ 1146.73 കോടി രൂപയായി കുറഞ്ഞു. ഇനി പരസ്പരം തീർപ്പാക്കാനുള്ളത് 1188.52 കോടി രൂപയാണ്.
എല്ലാ മാസവും വൈദ്യുതി തീരുവ സർക്കാരിലേക്ക് അടയ്ക്കണമെന്ന നിർദ്ദേശം കെഎസ്ഇബി പെൻഷനേഴ്‌സ് കൂട്ടായ്മ നൽകിയ ഹർജിയെ തുടർന്ന് കോടതി സ്‌റ്റേ ചെയ്തിരുന്നു.
കേസിന്റെ അന്തിമ വിധിക്ക് വിധേയമായി നടപടികളുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ അറിയിച്ചു.
കേസിൽ തീർപ്പുണ്ടാക്കുന്ന മുറയ്ക്ക് കെഎസ്ഇബി ബാക്കി തുക സർക്കാരിന് നൽകണം.
വൈദ്യുതി തീരുവ പ്രതിമാസം അടയ്ക്കുന്നത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായി തുടരണമെന്നും സർക്കാർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
