/kalakaumudi/media/media_files/2026/02/11/highcourt-2026-02-11-14-46-23.jpg)
കൊച്ചി: സ്വകാര്യമേഖലയിൽ സ്‌കൂളുകൾക്കു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസഅവകാശ നിയമം 18-ാം വകുപ്പ് പ്രകാരം സ്‌കൂളോ വിദ്യാഭ്യാസസ്ഥാപനമോ പ്രവർത്തിപ്പിക്കാൻ സർക്കാരിന്റെഅംഗീകാരം ആവശ്യമാണെന്നും അല്ലാത്തവ അടച്ചുപൂട്ടണമെന്നും കോടതി വ്യക്തമാക്കി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിങ്ങിന്റെ അക്രഡിറ്റേഷൻ ഉള്ളതിനാൽ അടച്ചുപൂട്ടേണ്ടതില്ലെന്നും സ്‌കൂൾ അധികൃതർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
മൂന്നുറോളം കുട്ടികൾക്കു പ്രീസ്‌കൂൾ വിദ്യാഭ്യാസം നൽകുന്ന ഇവിടെ ഇസ്‌ലാമിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്നു ഹിദായ എജ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കേസിൽ പറഞ്ഞിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. 2025-26 അക്കാദമിക് വർഷം പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
