/kalakaumudi/media/media_files/2026/01/20/carnival-2026-01-20-14-08-35.jpg)
തിരുവനന്തപുരം: ലൈംഗികപീഡനക്കേസുകളിലെ അതിജീവിതകൾക്ക് ആത്മധൈര്യം പകരാൻ സർക്കാരിന്റെ വനിതാ കാർണിവൽ പെൺചുവടുകൾ കരുതലോടെ മുന്നോട്ട് എന്ന പേരിൽ ഫെബ്രുവരി മൂന്നുമുതൽ പരിപാടി സംഘടിപ്പിക്കുന്നു .
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ പരിപാടി വനിതാ ശിശുവികസനവകുപ്പും വനിതാവികസന കോർപ്പറേഷനും സംയുക്തമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്.
തലസ്ഥാനം വേദിയാവുന്ന കാർണിവലിൽ പ്രത്യേക വനിതാ കോൺകേ്‌ളവും സങ്കടിപ്പിക്കും. പീഡനങ്ങൾ തുറന്നു പറയാനും നിയമപ്പോരാട്ടത്തിനും ധൈര്യം കാണിച്ച അതിജീവിതമാരും കാർണിവലിൽ പങ്കെടുക്കും.
സർക്കാർ അതിജീവിതകൾക്കൊപ്പം എന്ന സന്ദേശവുമായാണ് പ്രചാരണപരിപാടി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസ് ഉയർത്തിക്കാട്ടുന്നത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതിക്രമങ്ങൾ ഉണ്ടായാൽ നേരിടേണ്ട പോംവഴികൾ നിയമസഹായം തുടങ്ങിയ വിഷയങ്ങൾ കാർണിവലിൽ ചർച്ചയാവും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
