കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനൊരുങ്ങി സര്‍ക്കാര്‍

കിഫ്ബിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചു. എ ഐ കാമറകളില്‍ നിന്ന് ഫാസ്റ്റ് ടാഗിലൂടെ ടോള്‍ ഈടാക്കാനുള്ള സാധ്യതാ പഠനവും സര്‍ക്കാര്‍ ആരംഭിച്ചു.

author-image
Prana
New Update
smart road

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനൊരുങ്ങി സര്‍ക്കാര്‍. 50 കോടിക്ക് മുകളില്‍ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോള്‍ പിരിക്കുക. കിഫ്ബിക്ക് വരുമാനമുണ്ടാക്കാന്‍ പല പദ്ധതികളും ആലോചനയിലുണ്ട്. സ്വന്തമായി വരുമാനമുണ്ടാക്കാതെ കിഫ്ബിക്ക് നിലനില്‍പ്പുണ്ടാവുകയില്ലെന്നും ധനമന്ത്രി കെ എം ബാലഗോപാലന്‍ പറഞ്ഞു.മലയോര തീരദേശ ഹൈവേകള്‍ ഉള്‍പ്പെടെ കിഫ്ബി ഫണ്ടിലാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ട 500 റോഡുകളില്‍ 30 ശതമാനം പദ്ധതികളാണ് 50 കോടിക്ക് മുകളില്‍ മുതല്‍ മുടക്കുള്ളത്. കിഫ്ബിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചു. എ ഐ കാമറകളില്‍ നിന്ന് ഫാസ്റ്റ് ടാഗിലൂടെ ടോള്‍ ഈടാക്കാനുള്ള സാധ്യതാ പഠനവും സര്‍ക്കാര്‍ ആരംഭിച്ചു.

KIIFB