തിരുവനന്തപുരം : കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്തു വിട്ടു.മാരക വസ്തുക്കള്‍ ഉള്‍പ്പടെ ലിസ്റ്റില്‍.കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡായിരുന്നു,ഇത് വെളളവുമായി ചേര്‍ന്നാല്‍ തീ പിടിക്കുന്ന വാതകമായ അസറ്റലിനായിമാറും.ഇവയില്‍ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്.ബാക്കിയുളള കണ്ടെയ്‌നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.ക്യാഷ് എന്നെഴുതിയ കണ്ടെയ്‌നറുകളില്‍ കശുവണ്ടിയാണ് ഉണ്ടായിരുന്നത്.46 കണ്ടെയ്‌നറുകളില്‍ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്‌നറുകളില്‍ തടിയുമായിരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ട് സര്‍ക്കാര്‍
ക്യാഷ് എന്നെഴുതിയ കണ്ടെയ്‌നറുകളില്‍ കശുവണ്ടിയാണ് ഉണ്ടായിരുന്നത്
New Update