സർക്കാർ സേവനങ്ങൾ ഇനി നമ്മുടെ കേരളം ആപ്പിലൂടെ ലഭ്യമാകും

 ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുതാര്യമായും ലഭിക്കാൻ നമ്മുടെ കേരളം എന്ന പേരിൽ ഏകീകൃത മൊബൈൽ ആപ്പും വെബ്‌പോർട്ടലും സജ്ജമായി. വിവിധ സർക്കാർ ഓഫീസുകളും യൂട്ടിലിറ്റി ബില്ലുകളും ആപ്പിലൂടെ നേരിട്ട് അയയ്ക്കാം.

author-image
Devina
New Update
appu

തിരുവനന്തപുരം:  ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുതാര്യമായും ലഭിക്കാൻ നമ്മുടെ കേരളം എന്ന പേരിൽ ഏകീകൃത മൊബൈൽ ആപ്പും വെബ്‌പോർട്ടലും സജ്ജമായി.

ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ റവന്യൂ സർട്ടിഫിക്കറ്റുകൾ, വിവിധ ലൈസൻസുകൾ, ക്ഷേമപെൻഷനുകൾ എന്നിവയ്ക്കായി ഇനി മുതൽ ഈ ഒറ്റ പ്‌ളാറ്റ്‌ഫോം മാത്രം മതിയാകും.

വിവിധ സർക്കാർ ഓഫീസുകളും യൂട്ടിലിറ്റി ബില്ലുകളും ആപ്പിലൂടെ നേരിട്ട് അയയ്ക്കാം. ഉദ്യോഗസ്ഥരുമായി  സംസാരിക്കാൻ അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്യാനും അഴിമതിയോ സാമൂഹികപ്രശ്‌നങ്ങളോ ശ്രദ്ധയിൽപ്പെടുത്താനുമുള്ള സൗകര്യമുണ്ട്.

അടിയന്തര സാഹചര്യങ്ങൾക്കായി എസ്.ഒ.എസ്.സംവിധാനവും ഉയർന്ന ഡാറ്റാ സുരക്ഷയും ഉറപ്പാക്കിയിട്ടുള്ള ഈ സേവനം ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്‌ളാറ്റ്‌ഫോമുകളിലും വെബ് പോർട്ടലായും പൊതുജനങ്ങൾക്കു പ്രയോജനപ്പെടുത്താം.