സിദ്ധാര്‍ഥിന്റെ മരണത്തില്‍ നഷ്ടപരിഹാരമായ 7 ലക്ഷം രൂപ സര്‍ക്കാര്‍ കെട്ടിവെക്കണം : ഹൈക്കോടതി

കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കി ഹര്‍ജി ഭേദഗതിചെയ്തുനല്‍കണം.പണം കെട്ടിവെച്ചശേഷം ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യത്തില്‍ ഇളവുതേടി മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു

author-image
Sneha SB
New Update
SIDHARTH

എറണാകുളം : വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ഥി ആയിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ നഷ്ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ സര്‍ക്കാര്‍ പത്തു ദിവസത്തിനകം കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി.സിദ്ധാര്‍ഥിന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് നഷ്ടടപരിഹാരം നിര്‍ദേശിച്ചത്.നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ 2024 ഒക്ടോബറിലെ ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്ന ഉന്നത ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചപ്പോഴാണ് സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ചെയ്തതെന്ന് കുറ്റപ്പെടുത്തിയ കോടതി,ഇങ്ങനെയല്ല ഉത്തരവിനെ ചോദ്യംചെയ്യേണ്ടതെന്നും പറഞ്ഞു..കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കി ഹര്‍ജി ഭേദഗതിചെയ്തുനല്‍കണം.പണം കെട്ടിവെച്ചശേഷം ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന ആവശ്യത്തില്‍ ഇളവുതേടി മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞുസര്‍ക്കാര്‍ 10 ദിവസം സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹര്‍ജി ജൂലായ് 11-ന് പരിഗണിക്കാന്‍ മാറ്റി.ആദ്യത്തെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് പലിശ സഹിതം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഉത്തരവിട്ടിരുന്നു.രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ അവഗണിച്ചതോടെ അടിയന്തരമായി പണം കൈമാറിയശേഷം ചീഫ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്.

 

kerala highcourt