എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം സർക്കാർ ഏറ്റെടുത്തു; മാനേജ്മെന്റുകളുടെ അധികാരം നീക്കി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽനിന്ന് റാങ്ക്പട്ടിക തയാറാക്കി നിയമനത്തിനു ശുപാർശ ചെയ്യുക ജില്ലാതല സമിതിയായിരിക്കും.

author-image
Rajesh T L
Updated On
New Update
ywiehansan

തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ മാനേജ്മെന്റുകൾക്ക് ഉണ്ടായിരുന്ന അധികാരം ഇനി പൂർണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽനിന്ന് റാങ്ക്പട്ടിക തയാറാക്കി നിയമനത്തിനു ശുപാർശ ചെയ്യുക ജില്ലാതല സമിതിയായിരിക്കും. സർക്കാരിന്. ഇതിനായി സുപ്രീം കോടതി നിർദേശപ്രകാരം സംസ്ഥാന–ജില്ലാതല ഉദ്യോഗസ്ഥ സമിതികൾ രൂപീകരിച്ച് ഉത്തരവിറക്കി. ഈ ഉദ്യോഗാർഥികളെ നിയമിക്കേണ്ടത് മാനേജർമാരുടെ നിയമപരമായ ബാധ്യതയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ജില്ലാതല സമിതികൾക്കു മാർഗനിർദേശം നൽകുക, നിയമന പുരോഗതി സർക്കാരിനു റിപ്പോർട്ട് ചെയ്യുക, അപ്പീലുകൾ തീർപ്പാക്കുക എന്നിവയാണ് സംസ്ഥാന സമിതിയുടെ ചുമതലകൾ. 1996 മുതലുള്ള ഭിന്നശേഷി സംവരണ തസ്തികകൾ നിയമനമാകാതെ ശേഷിക്കുന്നുണ്ട്. 
ജില്ലാതലം: പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടറും ഹയർ സെക്കൻഡറിയിൽ മേഖലാ ഡയറക്ടറും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ അഡിഷനൽ ഡയറക്ടറും കൺവീനർമാരായി മൂന്നംഗ സമിതികൾ. 
സംസ്ഥാനതലം: പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും അഡിഷനൽ ഡയറക്ടർ കൺവീനറുമായ സമിതിയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, എംപ്ലോയ്മെന്റ് അഡിഷനൽ ഡയറക്ടർ / ജോയിന്റ് ഡയറക്ടർ, സാമൂഹികനീതി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എന്നിങ്ങനെ 7 അംഗങ്ങൾ.

kerala Malayalam News Malayalam students